പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള ദത്താത്രേയെ ഹൊസബാലെ ആര്‍എസ്എസിന്റെ സര് കാര്യവാഹക് (ജനറല്‍ സെക്രട്ടറി)ആയി ചുമതലയേല്‍ക്കുന്നു. അടുത്ത മാസം നാഗ്പൂരില്‍ നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. ആര്‍എസ്എസിന്റെ ഉന്നതതലവിഭാഗമാണ് അഖില ഭാരതീയ പ്രതിനിധി സഭ. നിലവിലെ സര് കാര്യവാഹക് സുരേഷ് ഭയ്യാജി ജോഷിയ്ക്ക് പകരമായാണ് ദത്താത്രേയ ഹൊസബാലെ ചുമതലയേല്‍ക്കുക.
ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ദത്താത്രേയെ മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. മോദിയും സംഘവും തമ്മിലുള്ള ബന്ധം കൂടുതല്‍ സുതാര്യമാകാന്‍ ദത്താത്രേയയുടെ ചുമതല വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
ആര്‍എസ്എസ് കേന്ദ്രങ്ങള ഉദ്ധരിച്ച് ഹിന്ദു പത്രമാണ് ദത്താത്രേയുടെ പുതിയ ചുമതല സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ഭയ്യാജി ജോഷിയേക്കാള്‍ ചെറുപ്പമായ ദത്താത്രേയെ ഇപ്പോള്‍ സംഘത്തിന്റെ സഹ കാര്യവാഹക് ആണ്. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് വോട്ടുകള്‍ സംയോജിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളാണ് അദ്ദേഹം.
അടുത്ത മാസം രണ്ടാമെത്ത ആഴ്ചയിലാണ് നാഗ്പൂരില്‍ സഭ സമ്മേളിക്കുന്നത്. ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ചും സമ്മേളനം തീരുമാനമെടുക്കും.കെ.സി കണ്ണന് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നുള്ള ഒഴിവും നികത്തും.
മൂന്ന് വര്‍ഷം കൂടുമ്പോഴാണ് സര് കാര്യവാഹകിനെ സഭ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ രണ്ട് ടേമിലും ഭയ്യാജി ജോഷിയായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
Discussion about this post