മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് താര ലേലത്തിനുള്ള ആദ്യ പട്ടിക ബി.സി.സി.ഐ തയാറാക്കി. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ള 12 താരങ്ങളില്‍ മലയാളി താരം സഞ്ജു വി സാംസണും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന് റോയല്‍സിന് വേണ്ടിയാണ് സഞ്ജു കളിച്ചിരുന്നത്. എന്നാല്‍, ഐ.പി.എല്ലില്‍ നിന്ന് രാജസ്ഥാന് റോയല്‍സിനെ പുറത്താക്കിയതോടെ സഞ്ജു പുതിയ ടീമിലേക്ക് പോകേണ്ടിവരും. ട്വന്റി 20 ഫോര്‍മാറ്റിലെ സഞ്ജുവിന്റെ മികവ് കണക്കിലെടുത്താണ് ബി.സി.സി.ഐ ഉയര്‍ന്ന വിലയിട്ടത്.
ആകെ 714 കളിക്കാരുടെ പട്ടികയാണ് തയാറാക്കിയത്. ഫെബ്രുവരി ആറിന് ബംഗളൂരുവിലാണ് താരലേലം നടക്കുക. യുവരാജിനും സഞ്ജുവിനും പുറമെ കെവിന് പിറ്റേഴ്സണ്, ഷെയ്ന് വാട്സന്, ഇഷാന്ത് ശര്‍മ, മിച്ചല്‍ മാര്‍ഷ്, മൈക്ക് ഹസി, വെയ്ന്‍ റിച്ചാര്ഡ്സന്, ദിനേശ് കാര്‍ത്തിക്, ആശിഷ് നെഹ്റ, ദവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് പട്ടികയിലുള്ളത്.
Discussion about this post