ഡല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ മുഖ്യ അതിഥി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദ് ഇന്ന് ഇന്ത്യയിലെത്തും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് അദ്ദേഹമെത്തുന്നത്.
ഫ്രഞ്ച് പ്രസിഡന്റിനെ ചണ്ഡീഗഢില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. വിഖ്യാത ഫ്രഞ്ച് വാസ്തുശില്പി ലെകോര്ബ്യൂസിയര് രൂപകല്പന ചെയ്ത ചണ്ഡീഗഢ് നഗരത്തില്‍ നിന്നുമാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാദ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങുന്നത്.
ചണ്ഡീഗഢിലെ പ്രശസ്തമായ റോക്ക് ഗാര്ഡന് സന്ദര്‍ശിച്ചതിന് ശേഷം ഇരു രാജ്യങ്ങളിലെയും പ്രശസ്ത കമ്പനികളുടെ സിഇഒമാരെയും ഒലാദും മോദിയും കാണും. വാണിജ്യ കരാറുകളില്‍ ഒപ്പിടും.
നാളെ രാഷ്ട്രപതി പ്രണബ്മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, എഐസിസി അദ്ധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായി ഒലാദ് കൂടിക്കാഴ്ച്ച നടത്തും. റിപ്പബഌക്ക് ദിന ചടങ്ങുകളുടെ മുഖ്യ അതിഥിയായ ഒലാദിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണി ഉള്ളതിനാല്‍ ഡല്‍ഹിയിലും ചണ്ഡീഗഢും കനത്ത സുരക്ഷാ വലയത്തിലാണ്. സുരക്ഷാ ക്രമീകരണങ്ങളില്‍ ഫ്രാന്‍സും തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. റാഫേല്‍ വിമാനക്കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമോ എന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനായി വാണിജ്യ തല ചര്‍ച്ചകള്‍ എങ്ങുമെത്താത്തതാണ് നിലവിലെ തടസം.
Discussion about this post