കുന്നംകുളം: തൃശൂര്‍ കുന്നംകുളം കുറുക്കന്‍പാറയില്‍ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ചു അപകടത്തിൽ പതിനാറുപേര്‍ക്ക് പരിക്ക്. . ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വ്യക്തമായില്ല.
ബസ്സിലെ ഡ്രൈവര്മാര്ക്കാണ് കൂടുതൽ പരിക്കേറ്റത്. ടോറസ് ലോറി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തേക്കെടുത്തത്. പരിക്കേറ്റവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കനത്ത മഴയ്ക്കിടെയാണ് അപകടം എന്നത് സാഹചര്യം കൂടുതൽ വഷളാക്കിയിട്ടുണ്ട് .









Discussion about this post