ദോഹ: അഫ്ഗാന് താലിബാനെ ഐക്യരാഷ്ട്ര സഭയുടെ ഭീകര പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍ സമാധാന ചര്‍ച്ചകള്‍ക്കായി മുന്നോട്ടുവരാമെന്ന് മുതിര്‍ന്ന താലിബാന് അംഗം വ്യക്തമാക്കി.
അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്ക് സമാധാന ചര്‍ച്ചകള്‍ വഴി പരിഹാരം നിര്‍ദേശിക്കുന്ന ശാസ്ത്രസംഘമായ ‘പഗ്വാഷ്’ ദോഹയില്‍ നടത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് താലിബാന് നയം വ്യക്തമാക്കിയത്.
മുതിര്‍ന്ന താലിബാന് നേതാക്കളെ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനനുവദിക്കുകയും താലിബാന്റെ മരവിപ്പിച്ച ആസ്തികള്‍ തിരികെനല്‍കുകയും ചെയ്താല്‍ മാത്രമേ യു.എന്‍ സുരക്ഷ കൗണ്‍സിലുമായുള്ള ചര്‍ച്ചകളില്‍ പങ്കാളികളാവുകയുള്ളൂവെന്ന് പേരു വെളിപ്പെടുത്താത്ത താലിബാന് അംഗം റോയിട്ടേഴ്സ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.
അഫ്ഗാന്റെ ഭാവിയെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ വെളിവാക്കാന്‍ ഇത്തരം സമ്മേളനങ്ങള്ക്കൊണ്ട് സാധ്യമാകുമെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ദോഹ ഡൗണ്ടൗണിലെ ഹോട്ടലില്‍ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ അഫ്ഗാന് സര്‍ക്കാറിന്റെ ഔദ്യോഗിക പ്രതിനിധികളൊന്നും എത്തിയില്ല.
അഫ്ഗാന് പ്രസിഡന്റിന്റെ ഉപദേഷ്ടാവായ മലാലയ് ഷിന്‍വാരിയും മുന്‍ ആഭ്യന്തര മന്ത്രിയായ ഉമര്‍ ദൗദ്സൈയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്ച്ചകള്ക്കത്തെിയത്. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് താലിബാന് ഇതുവരെ മുമ്പോട്ടുവന്നിട്ടില്ലെന്ന് ചര്ച്ചകള്ക്കത്തെിയ അഫ്ഗാന്റെ മുന്‍ ധനകാര്യ മന്ത്രി അന്‍വര്‍ അഹദി റോയിട്ടറിനോട് പറഞ്ഞു.
Discussion about this post