കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രൊഫ.എം.പി.മന്മഥന്‍ സ്മാരക പുരസ്‌കാരത്തിന് മാതൃഭൂമി ലേഖകൻ വി.പി. ശ്രീലൻ അര്‍ഹനായി. “കപ്പലേറുമോ വല്ലാർപാടം സ്വപ്‌നം” എന്ന പേരില്‍ വളരെയധികം ആഘോഷിക്കപെട്ട ഒരു പദ്ധതിയുടെ നടത്തിപ്പിലെ പാളിച്ചകൾ തുറന്നുകാട്ടുന്ന ഫീച്ചറിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത് .
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം. രാജശേഖരപണിക്കര്‍, ഡൊമിനിക് ജോസഫ്, മുരളി പാറപ്പുറം എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. 15,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ മാസം 26ന് രാവിലെ 10 മണിക്ക് എറണാകുളം ടി ഡി എം നർമദ ഹാളിൽ സംഘടിപ്പിക്കുന്ന നാരദജയന്തി ആഘോഷത്തില്‍ പുരസ്‌കാരം സമ്മാനിക്കും.









Discussion about this post