റൂര്‍ക്കി: ഹരിദ്വാറില്‍ നിന്ന് ഭീകരരെന്നു സംശയിക്കുന്ന നാലുപേരെ പിടികൂടിയ സാഹചര്യത്തില്‍ റൂര്‍ക്കിയിലെ മദ്രസയില്‍ സാമൂഹ്യ മാദ്ധ്യമങ്ങളും മൊബൈല്‍ഫോണുകളും നിരോധിച്ചു. തീവ്രവാദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നിരോധനം നടപ്പാക്കുന്നത്.
റൂര്‍ക്കിയിലെ ഇമാംദുള് മദ്രസയാണ് തീവ്രവാദം തടയുന്നതിനായി സാമൂഹ്യ മാദ്ധ്യമങ്ങളും മൊബൈല്‍ഫോണുകളും നിരോധിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയന്ത്രണത്തെകുറിച്ചുള്ള അറിയിപ്പുകള് പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മദ്രസ മുഖ്യനായ മൗലാനാ നവാമ്പ് അലി മദ്രസ ഫാക്കല്‍റ്റിയില്‍ സാമൂഹ്യമാദ്ധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇമാംദുള് ഇസ്ലാം ചീഫ് മൗലാന നവാബ് അലി പറഞ്ഞു.
Discussion about this post