ചെന്നൈ: വിവാദങ്ങൾക്കിടെ നടനും രാഷ്ട്രീയ നേതാവുമായ നന്ദുമൂരി ബാലകൃഷ്ണയെ പിന്തുണച്ച് നടി അഞ്ജലി. താനും ബാലകൃഷ്ണയുമായി ഉള്ളത് ദീർഘകാലത്തെ സൗഹൃദം ആണെന്ന് അഞ്ജലി പറഞ്ഞു. ബാലകൃഷ്ണയ്ക്കൊപ്പമുള്ളം സൗഹൃദം നിറഞ്ഞ നിമിഷങ്ങളുടെ വീഡിയോകൾ പങ്കുവച്ചുകൊണ്ടായിരുന്നു അഞ്ജലിയുടെ പ്രതികരണം.
ഗ്യാംഗ്സ് ഓഫ് ഗോദാവരിയുടെ പ്രീ-റിലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ എത്തിയത് തങ്ങൾക്ക് വലിയ അനുഗ്രഹം ആയി എന്ന് അഞ്ജലി പറഞ്ഞു. ബാലയ്യയും താനും തമ്മിൽ എല്ലായ്പ്പോഴും പരസ്പര ബഹുമാനം കാത്ത് സൂക്ഷിക്കാറുണ്ട്. തങ്ങളുടേത് ദീർഘകാലമായി തുടരുന്ന സൗഹൃദം ആണ്. ഒരിക്കൽ കൂടി അദ്ദേഹവുമൊത്ത് വേദി പങ്കിടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്നും നടി എക്സിൽ കുറിച്ചു.
ഗ്യാംഗ്സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസ് പരിപാടിയുടെ വേദിയിൽ വച്ച് ബാലകൃഷ്ണ അഞ്ജലിയെ പിടിച്ച് തള്ളിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് ബാലകൃഷ്ണയ്ക്ക് നേരെ ഉയർന്നത്. സംഭവത്തിൽ അഞ്ജലിയെ പിന്തുണച്ച് ഗായിക ചിൻമയി ശ്രിപാഡ ഉൾപ്പെടെയുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിനിടെയാണ് അഞ്ജലിയുടെ പ്രതികരണം.
Discussion about this post