എസ്ഡിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ സമരം പുതുമയുള്ളതായിരുന്നു. 15 കേന്ദ്രങ്ങളില്‍ കല്ലേറ്…കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസ് ഉള്‍പ്പടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം അരങ്ങേറി. ഫാസിസത്തിനെതിരെ കല്ലേറ് എന്ന പേരില്‍ നടത്തിയ സമര മരത്തില്‍ കെട്ടിയിട്ട ആര്‍എസ്എസ് യൂണിഫോമിലുള്ള കോലത്തെ കല്ലെറിയുന്നതായിരുന്നു. സമരം അത്രയൊന്നും പൊതുസമൂഹം ഏറ്റെടുത്തില്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.
കോലം കത്തിക്കല്‍, ചണകം തളിക്കല്‍, ചെരുപ്പ് മാലയണിയിക്കല് തുടങ്ങി എതിര്‍പക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള സമരമുറകളും, പ്രതിഷേധങ്ങളും കേരളത്തില്‍ ധാരാളം അരങ്ങേറാറുണ്ടെങ്കിലും കല്ലെറിയല്‍ എന്ന പേരിലൊരു സമരം അരങ്ങേറുന്നത് ഇതാദ്യമാണ്. ഹിന്ദു ക്ഷേമത്തിനായി നിലകൊള്ളുന്നവെന്ന് പറയുന്ന ആര്‍എസ്എസിനെ പ്രതിക്കൂട്ടിലാക്കി നടത്തിയ സമരം തികച്ചും പ്രതീക്താമകമാണെന്നാണ് വിലയിരുത്തല്‍. തെറ്റ് ചെയ്യുന്നവരെ കല്ലെറിഞ്ഞ് കൊല്ലുന്ന ശിക്ഷ ക്രമം ശരി അത്ത് നിയമം അനുസരിക്കുന്ന പല രാജ്യങ്ങളിലും നിലനില്‍ക്കുന്നുണ്ട്. വളരെ ക്രൂരമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വിലയിരുത്തിയ ശിക്ഷാ വിധിയെ അനുസ്മരിക്കുന്ന സമരമുറ ഐഎസ് പോലുള്ള സംഘടനകളുടെ കിരാത ചെയ്തികളെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ക്യാമ്പസ് ഫ്രണ്ടിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.
കല്ലെറിഞ്ഞ് കൊല്ലല്‍, തലവെട്ടല്‍ തുടങ്ങിയ ശിക്ഷവിധികള്‍ ഐഎസിന്റെ ക്രൂരതയുടെ പ്രതിഫലനമായി അവര്‍ തന്നെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അത് വഴി ജനങ്ങളില്‍ ഭീതി പരത്തുകയാണ് അവരുടെ ലക്ഷ്യം. ചില സംഘടനകള്‍ കേരളത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തിയ പ്രതീകാത്മക കല്ലേറും ഇത്തരത്തില്‍ ഭീതി വിതക്കാനുദ്ദേശിച്ചാണെന്ന് സംഘപരിവാര്‍ നേതാക്കള്‍ പറയുന്നു.
ഐഎസിന്റെ ശിക്ഷ വിധികളുടെ ഫോട്ടോകളും, ക്യാമ്പസ് ഫ്രണ്ടിന്റെ സമര ചിത്രങ്ങളും എഡിറ്റ് ചെയ്ത് കൂട്ടിച്ചേര്‍ത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ഫാസിസെത്തിനെതിരായി കൃത്യമായ സന്ദേശം നല്കുന്ന പ്രതിഷേധം എന്നാണ് ക്യാമ്പസി ഫ്രണ്ട് നേതാക്കളുടെ വിശദീകരണം.
Discussion about this post