ന്യൂഡൽഹി: ഇന്നലെയാണ് രാഷ്ട്രപതി ഭവനിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും 72 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ചടങ്ങിൽ അയൽരാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തിരുന്നു. ഇതിനെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
https://twitter.com/Indian_Analyzer/status/1800005830919770130?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1800005830919770130%7Ctwgr%5Ea1d2b35c46d78021d91f4750028acd2268e54e6b%7Ctwcon%5Es1_&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1322790u%3Dmysterious-animal-caught-attention-during-swearing-in-ceremony-of-bjp-mp
ബിജെപി എംപി ദുർഗാദാസ് ഉയികെ സത്യപ്രതിജ്ഞാ നടപടികൾ പൂർത്തിയാക്കിയതിനുശേഷം രേഖകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനിടെ പുറകിലായി ഒരു ജീവി പ്രത്യക്ഷപ്പെട്ടതാണ് വൈറലാവുന്നത്. വേദിയിലെ പടികൾക്ക് മുകളിലായി ഒരു ജീവി നടന്നുപോകുന്നത് കാണാം. നടന്നുപോയത് പൂച്ചയാണെന്നും നായയാണെന്നും പുലിയാണെന്നുമുള്ള വാദങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
Discussion about this post