വരാണസി: ഉത്തര്‍ പ്രദേശിലെ വരാണസിയിലാണ് സംഭവമുണ്ടായത്. നിര്‍ബ്ബന്ധ മതപരിവര്‍ത്തനം നടത്തിയയാളെ ബജ്രങ്ദള്‍ പ്രവര്‍ത്തകര്‍ പരസ്യമായി തലമൂണ്ഡനം ചെയ്ത് കഴുതപ്പുറത്തേറ്റി ഗ്രാമത്തിലൂടെ നടത്തുകയായിരുന്നു. സംഗം ജാദവ് എന്ന ഹിന്ദു യുവാവിനെ ക്രിസ്തു മതത്തിലേക്ക് മാറ്റിയ അവിദേശ് സാവിദിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടുകയായിരുന്നു.
മെച്ചപ്പെട്ട ജോലി നല്‍കാമെന്ന് പറഞ്ഞ് സാവിദ് തന്നെ വരാണസിയിലേക്ക് കൊണ്ട് വന്ന് മതം മാറ്റിക്കുകയായിരുന്നുവെന്ന് ജാദവ് തന്നെയാണ് ആരോപിച്ചത്. സംഗം ജാദവിന്റെ ആരോപണം പൊലീസ് അന്വേഷിച്ചു വരികയാണ്. ബജ്രങ്ദള്‍ പ്രവര്‍ത്തകര്‍ അവിദേശ് സാവിദിനെ പിടികൂടി തല മൊട്ടയടിച്ച് കഴുതപ്പുറത്ത് കയറ്റി നടത്തിക്കുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
നിര്‍ബന്ധിത മതപരുിവര്ത്തനത്തിന്റെ പരിധിയില്‍ വരുന്നതാണ് ഇത്തരം കാര്യങ്ങളെന്ന് ബജ്റംഗ്ദള്‍ നേതാക്കള്‍ പറഞ്ഞു. ജോലി വാഗ്ദാനം ചെയതു സാമ്പത്തീക സഹായം നല്‍കാമെന്ന് മോഹിച്ചും ഇത്തരത്തില്‍ പലയിടത്തും മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും ഇത് ഏത് വിധേനയും തടയുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ക്രിസ്തു മതത്തിലേക്കും ഇസ്ലാമിലേക്കുമുള്ള മത പരിവര്‍ത്തനം തടയുന്നതിനു ബജ്രങ്ദളും വിശ്വ ഹിന്ദു പരിഷത്തും 2014 ല്‍ തന്നെ ദേശ വ്യാപക പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇതിനിടെ നിരവധി പേര് വിഎച്ചപി സംഘടിപ്പിച്ച ഘര്വാപ്സിയില് പങ്കെടുത്ത് ഹിന്ദുമതം സ്വീകരിച്ചിരുന്നു.
Discussion about this post