ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും പ്രവേശനം അനുവദിക്കണമെന്ന് എ.ഐ.സി.സി വക്താവ് ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയുടെ പ്രതികരണം.
മഹാരാഷ്ട്രയിലെ ശനിഷിങ്നാപ്പൂര് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍, അതത് സ്ഥലത്തെ ജനസമൂഹങ്ങളാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ജയ്റാം രമേശ് തന്റെ നിലപാട് വ്യക്തമാക്കിയത്.
എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും പ്രവേശനം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട് എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മറിച്ചാണല്ലോ എന്ന ചോദിച്ചപ്പോഴും ജയറാം രമേശ് തന്റെ നിലപാടില്‍ ഉറച്ചു നിന്നു.
Discussion about this post