കൊച്ചി: വ്യക്തിഗത വരുമാന നികുതി എടുത്തു കളയണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. വ്യക്തിഗത വരുമാന നികുതി ഇല്ലാതാകുന്നതോടെ ആഭ്യന്തര നിക്ഷേപം വര്‍ധിയ്ക്കുകയും ഇത് മുലധന നിക്ഷേപമായി മാറുകയും ചെയ്യുമെന്നും അദ്ദേഹം കൊച്ചി ഐ.ഐ.എം.കെ ക്യാമ്പസില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംരഭങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാകണം. പലിശ നിരക്ക് വര്‍ധിപ്പിക്കുന്ന റിസര്‍വ് ബാങ്ക് നടപടി വ്യവസായ സംരഭങ്ങള്‍ക്ക് തിരിച്ചടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിയന്ത്രിയ്ക്കുകയും എക്സൈസ് നികുതി ഘടന പുനരവലോകനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 12ശതമാനമാണ് രാജ്യത്ത് വായ്പയുടെ പലിശ നിരക്ക്. ഇത് 9 ശതമാനമായി താഴ്ത്തണം. വിദേശ രാജ്യങ്ങളില്‍ കുറഞ്ഞ നിരക്കില്‍ വായ്പ ലഭ്യമാവുകയും ഇത്തരത്തില്‍ ലഭിക്കുന്ന തുക ഇന്ത്യയില്‍ കൂടിയ നിരക്കില്‍ വായ്പയായി മാറുകയും ചെയ്യുന്ന സാഹചര്യമുണ്ട്. സാമ്പത്തിക നിയന്ത്രണത്തിന്റെ പേരില്‍ പലിശ ഉയര്ത്തുന്നിനുള്ള റിസര്‍വ് ബാങ്ക് നടപടി വ്യവസായ സംരഭങ്ങള്‍ക്ക് പ്രതികൂലമാണ്.
ജി.ഡി.പിയുടെ 25 ശതമാനം പ്രതിനിധാനം ചെയ്യുന്ന കൃഷിയുടെ വളര്‍ച്ചാ നിരക്ക് 1.2 ശതമാനമായിരിക്കെ ഉത്പാദന ക്ഷമത ഇല്ലാത്ത സേവന മേഖലയുടെ വളര്‍ച്ച 10 ശതമാനമാണ്. ഇതിന് പരിഹാരമായി കര്‍ഷകരെ സ്വയം പര്യാപ്തമാക്കണം. വികസിത രാജ്യങ്ങളിലെ കാര്‍ഷിക ഉത്പാദന ചിലവിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ഇന്ത്യയിലുള്ളത്. ഈ സാഹചര്യം മുതലാക്കി കര്‍ഷകരെ കയറ്റുമതിക്ക് പ്രാപ്തരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post