ഡല്‍ഹി: കേന്ദ്രത്തില്‍ മോദി ഡല്‍ഹിയില്‍ ആം ആദ്മി എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്രിവാളും ഭരണവിഷയത്തില്‍ മോദിയെ അനുകരിക്കുന്നു.
വിവിധ വിഷയങ്ങളില്‍ വിദഗ്ധരായവരെ തന്റെ ഓഫീസില്‍ വിന്യസിച്ചാണ് കെജ്‌രിവാള്‍ മോഡിയെ അനുകരിക്കുന്നത്. ഓഫിസ് ചിട്ടയായി നടത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കെജ്രിവാള്‍ തേടുന്നുണ്ട്. മോദി തന്റെ ഓഫീസില്‍ മോഡി വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് ഏറെക്കുറെ സമാനമായ രീതീയിലാണ് കെജ് രിവാളും ഓഫീസ് പ്രവര്‍ത്തനം നടത്താനൊരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി ഉദ്യോഗസ്ഥരോട് ഒരുങ്ങിയിരിക്കാന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഇല്ലെന്ന ആക്ഷേപം മറിടക്കാനുള്ള പദ്ധതികളും കെജ്രിവാള്‍ തേടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേശകരായിട്ട് വനിതകളെ നിയോഗിക്കാനാണ് തീരുമാനം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം കടുത്ത പനിയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താന്‍ സുഖംപ്രാപിച്ചതായി കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ ജനങ്ങളോട് തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
Discussion about this post