തിരുവനന്തപുരം ആറ്റിങ്ങലില്‍ യുവാവിനെ പട്ടാപ്പകല്‍ നടു റോഡില്‍ തല്ലിക്കൊന്നു. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു.
ഇന്നലെ വൈകിട്ട് നാല് മണിക്ക് യുവാവിനെ ചിലര്‍ തല്ലിക്കൊന്നത്. ആറ്റിങ്ങല്‍ മണക്കാട് സ്വദേശി ഷബീറിനെയാണ് തല്ലി കൊന്നത്. ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ അടിച്ച് വീഴ്ത്തി സംഘം ചേര്‍ന്ന് വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിക്കാണ് യുവാവിന് മര്‍ദ്ദനമേറ്റത്. നാല് പേരടങ്ങിയ അക്രമിസംഘമാണ് അക്രമിച്ചത്. അക്രമികളുടെ ഭാഗത്തുനിന്ന് അടിച്ചുകൊല്ലടാ തുടങ്ങിയ അക്രോശങ്ങളുണ്ടായിട്ടുണ്ട്. തലക്കടിയേറ്റ് ഷബീര്‍ ബോധരഹിതനായി വീഴുകയു ചെയ്തു. അക്രമികള്‍ പോയശേഷം ഷബീറിനെ നാട്ടുകാരാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇന്നുച്ചയോടെ ഷബീര്‍ മരിച്ചു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിലാണ്.
കടക്കാവൂര്‍ പോലിസ് സ്റ്റേഷന് പരിധിയിലാണ് സംഭവം.സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.
https://youtu.be/nJcvni9G1Sw
Discussion about this post