തിരുവനന്തപുരം: കേരളപോലീസിനെ അഭിനന്ദിച്ച് ഡിജിപിയുടെ ഫോസ്ബുക്ക് പോസ്റ്റ്.കരമനയാറില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ സ്വന്തം ജീവന് പണയം വെച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ എ.എസ്.ഐ സജീഷ് കുമാറിനെ അഭിനന്ദിച്ചായിരുന്നു ഡിജിപിയുടെ പോസ്റ്റ്.
മണക്കാട് നിന്ന് 20 വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ കാണാതായതായി ഇന്നലെ പരാതി ലഭിച്ചിരുന്നു.തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു പരാതി.പരാതിയില്‍ പോലീസ് അന്വേഷണം തുടരവെ പെണ്‍കുട്ടിയെ കരമന പാലത്തിന് സമീപം കണ്ടതായി കണ്ട്രോള് റൂമില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് കരമന സ്ഥലത്തെത്തിയ പോലീസ് കണ്ടത് പെണ്‍കുട്ടി പാലത്തില്‍ നിന്ന് കരമനയാറിലേക്ക് ചാടുന്നതാണ്.ഉടനെ പോലീസ് സംഘത്തിലുണ്ടായിരുന്ന എ.എസ്.ഐ സജീഷ് കുമാര്‍ നദിയിലേക്ക് ചാടുകയും മുങ്ങിതാഴാനൊരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിക്കുകയും പോലിസ് വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
സ്വന്തം ജീവന് പണയം വച്ച് പെണ്‍കുട്ടിയെ രക്ഷിച്ച സജീഷ് കുമാറിന്റെ നടപടിയെ പ്രകീര്‍ത്തിച്ചാണ് ഡിജിപി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. കേരളപോലീസിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്നും പെണ്‍കുട്ടിയുടെ ജീവന് രക്ഷിച്ച എ,എസ്.ഐ സജീഷിന് ക്യാഷ്
അവര്‍ഡ് നല്‍കുമെന്നും ഡി.ജി.പി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി.ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുമ്പോള്‍ നിഷ്ക്രിയരായി അത് നോക്കി നിന്ന പോലീസുകാര്‍ക്കെതിരെ ഇന്നലെ ടി.പി.സെന്കുമാറിട്ട ഫേസ്ബുക്ക് പോസ്റ്റ് വലിയ ചര്‍ച്ചയായിരുന്നു. കുറ്റക്കാരായ പോലീസുകാരെ കടുത്ത ഭാഷയില്‍ ആണ് ഡിജിപി വിമര്‍ശിച്ചത്.
Discussion about this post