തൊടുപുഴ: മത മൗലിക വാദികളുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന് പ്രൊഫ ടി ജെ ജോസഫിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു.
ഇരകള്‍ക്ക് ഒപ്പം നില്‍ക്കേണ്ട ഭരണാധികാരികള്‍ വേട്ടക്കാര്‍ക്ക് ഒപ്പം നിലകൊള്ളുന്ന കാലത്ത് ജീവിക്കാന്‍ അസാമാന്യ ധൈര്യം വേണമെന്ന് കുമ്മനം അഭിപ്രായപ്പെട്ടു.ആ ധൈര്യം കാണിച്ച പ്രൊഫ ജോസഫിനെ കുമ്മനം അഭിനന്ദിച്ചു.
മനുഷ്യത്വമുള്ള എല്ലാവരും താങ്കളോടൊപ്പം ഉണ്ടാവുമെന്നും കുമ്മനം അറിയിച്ചു. വിമോചന യാത്രക്കിയെയായിരുന്നു സന്ദര്‍ശനം.മൂവാറ്റുപുഴയിലെ വീട്ടിലെത്തിയാണ് കുമ്മനം ടിജെ ജോസഫിനെ കണ്ടത്.
കുമ്മനത്തെ പോലെയൊരു നേതാവ് തന്നെ കാണാന്‍ എത്തിയത് അഭിമാനകരമായി കാണുന്നുവെന്ന്് പ്രൊഫ ടി ജെ ജോസഫ് പ്രതികരിച്ചു.
Discussion about this post