മുംബൈ: റിസര്‍വ്വ് ബാങ്ക് പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് അവലോകന റിപ്പോര്‍ട്ട്. റിപ്പോ നിരക്ക് 6.75 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും കരുതല്‍ ധനാനുപാത നിരക്ക് നാലു ശതമാനമായും തുടരും. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം 7.6 ശതമാനം ആയിരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവണര്‍ രഘുറാം രാജന് പറഞ്ഞു.
ഈ മാസം ബജറ്റ് വരാനിരിക്കുന്നതും പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുന്നതും പരിഗണിച്ചാണ് നിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന നിലപാടില്‍ റിസര്‍വ്വ് ബാങ്ക് എത്തിയത്. ഇതോടെ ബാങ്ക് പലിശ നിരക്കില്‍ മാറ്റമുണ്ടാവില്ല.
Discussion about this post