കോട്ടയം: റബര്‍ വിലത്തകര്‍ച്ചയ്ക്കു പരിഹാരം കാണണമെന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍.
പാല്, പത്രം, മരണം, വിവാഹം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
റബര്വിലത്തകര്ച്ചയുടെ രൂക്ഷത ഏറ്റവുമധികം അനുഭവിക്കുന്ന ജില്ലയെന്ന നിലയിലാണു കോട്ടയത്തു ഹര്‍ത്താല്‍ നടത്തുന്നതെന്ന് എല്‍ഡിഎഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാവിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജാഥ നടത്തും.
Discussion about this post