മുംബൈ: കലക്ടറായി സർവീസിൽ കയറുന്നതിനു മുമ്പ് തന്നെ പ്രേത്യേക പരിഗണനകൾ ആവശ്യപ്പെട്ട് വിവാദത്തിലായ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറുടെ ഐ.എ.എസ് സെലക്ഷൻ റദ്ദാക്കാൻ തീരുമാനമെടുത്ത് യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് (യു.പി.എസ്.സി.). ഇതുസംബന്ധിച്ച നോട്ടീസും കമ്മിഷൻ പുറത്തുവിട്ടു
വിഷയവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി. സമഗ്ര അന്വേഷണം നടത്തിയെന്നും പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ നേടിയെടുത്തുവെന്നും യു പി എസ് സി വ്യക്തമാക്കി.
സെക്ഷൻ റദ്ധാക്കുന്നത് കൂടാതെ പൂജക്കെതിരെ പരാതി നൽകുമെന്നും ഇനി ഒരു പരീക്ഷ എഴുതാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു. എന്നാൽ തുടർന് നടപടികൾ സ്വീകരിക്കുന്നത് പൂജ നോട്ടീസിന് നൽകുന്ന മറുപടി അനുസരിച്ചായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി
പുണെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്
Discussion about this post