മലപ്പുറം : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന പതിനാലുകാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മുപ്പത് പേരടങ്ങിയ സംഘത്തിനാണ് 14കാരന്റെ ചികിത്സാ ചുമതല.
കുട്ടിയുടെ റൂട്ട് മാപ്പ് ഇങ്ങനെയാണ്
ജൂലൈ 11ന് പാണ്ടിക്കാട് ചെമ്പ്രാശ്ശേരിയിലെ വീട്ടിലാണ് കുട്ടി ഉണ്ടായിരുന്നത്. ഇവിടെ നിന്ന് 6.50ന് ഇറങ്ങുകയും 7.18ഓടെ ബ്രൈറ്റ് ട്യൂഷൻ സെന്ററിൽ എത്തുകയും ചെയ്തു. ജൂലൈ 12ന് രാവിലെ 8 മുതൽ 8.30 വരെ ഡോക്ടർ വിജയൻസ് ക്ലിനിക്കിലാണ് ഉണ്ടായിരുന്നത്. 13ന് രാവിലെ 7 മുതൽ 730 വരെ പികെഎം ആശുപത്രിയിലെ ഒപിയിൽ ചെന്നു. 15ന് പികെഎം ആശുപത്രിയിലെ എമർജൻസി ഓപിയിൽ രാവിലെ 8-8.30 വരെ. 15ന് രാവിലെ 8.30ന് ശേഷം മൗലാന ആശുപത്രിയിലെ എമർജൻസി ഐസിയുവിൽ.
അതേസമയം കുട്ടിക്കു വേണ്ടി ഓസ്‌ട്രേലിയയിൽ നിന്നുള്ള മോണോക്ലോണൽ ആന്റിബോഡിയെന്ന മരുന്ന് ഇന്നെത്തിച്ചേരും. രോഗം സ്ഥീരികരിച്ച് 24 മണിക്കൂറിനുള്ളിൽ മരുന്ന് നൽകണമെന്നാണ്.
സമ്പർക്കത്തിൽ വന്ന 214 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 14കാരനുമായി സമ്പർക്കമുണ്ടായിരുന്ന പനി ബാധിച്ച മറ്റൊരു കുട്ടിയുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണ് ഈ കുട്ടിയുള്ളത്
Discussion about this post