പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പൊളിച്ചടുക്കാന്‍ സംവാദത്തിനിറങ്ങിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും എട്ടിന്റെ പണി കിട്ടി. ഇത്തവണ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് ഒരുക്കിയ കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു സംഭവം. തൊഴിലുറപ്പ് പദ്ധതി ഉദ്ദേശിച്ച ഗുണം ചെയ്തില്ലെന്ന മോദിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു ഉദ്ദേശം.
യുപിഎ സര്‍ക്കാരിന്റെ അഭിമാനപദ്ധതിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയോട് നേരിട്ടു വിവരിക്കാന്‍ ഗ്രാമീണര്‍ക്ക് നേതാക്കന്മാര് അവസരമൊരുക്കി. കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡിയായിരുന്നു പരിഭാഷകന്. രാഹുലിന്റെ ആദ്യ ചോദ്യമിങ്ങനെ
തൊഴിലുറപ്പ് പദ്ധതി ഫലം ചെയ്തില്ലെന്ന മോദിയുടെ അഭിപ്രായം അംഗീകരിക്കുന്നുവോ ?.
ചോദ്യം പരിഭാഷപ്പെടുത്തിയ റെഡ്ഡി, അക്കമ്മ എന്ന കര്‍ഷക സ്ത്രീയോട് മറുപടി പറയാന്‍ ആവശ്യപ്പെട്ടു.
അതേ പദ്ധതി പാഴായിരുന്നു എന്ന് അക്കമ്മയുടെ മറുപടി കേട്ട് റെഡ്ഢി ഞെട്ടി. എതിര്‍ത്ത് പറയിക്കാന്‍ റെഡ്ഡി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല.
‘ അയ്യാ അത് ശരിയല്ലെന്ന് നിങ്ങള്‍ക്കുമറിയാമല്ലോ എന്നായിരുന്നു അക്കമ്മയുടെ ഉറച്ച മറുപടി. കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് അക്കമ്മ ആവര്‍ത്തിച്ചതോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കുഴങ്ങി. ഭാഷയറിയില്ലെങ്കിലും രാഹുലിനും കാര്യം മനസിലായി.
സ്വച്ഛഭാരത് പദ്ധതി വിജയാണെന്ന് രാഹുലിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ ബംഗളൂരുവിലെ വിദ്യാര്‍ത്ഥിനികള്‍ നല്കിയ ആഘാതം മാറും മുന്‍പാണ് ആന്ധ്രയില്‍ നിന്ന് രാഹുലിന് പണികിട്ടിയത്.
Discussion about this post