കൊച്ചി: വിഴിഞ്ഞത്ത് സുരേഷ് ഗോപി നടത്തിയ ഹിന്ദു പരാമര്ശപ്രസംഗത്തെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പ്രതികരണം..
വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ ഹിന്ദു സമുദായം മുന്നോട്ട് വരമണെന്ന സുരേഷ്ഗോപിയുടെ പ്രസംഗം ‘റോങ് നമ്പര്‍’ ആണെന്നാണ് ആഷിഖ് അബുവിന്റെ വിലയിരുത്തല്‍.
സുരേഷ്ഗോപിയുടെ പ്രസംഗത്തിന്റെ വീഡിയോ ‘റോങ് നമ്പര്‍’ എന്ന തലക്കെട്ടോടെയാണ് ആഷിഖ് അബു ഫേസ് ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമിര്‍ ഖാന് ചിത്രം പി.കെയില്‍ തെറ്റായ ഉപദേശങ്ങള്‍ നല്‍കുന്നവരെ പി.കെ എന്ന നായകകഥാപാത്രം വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് റോങ് നമ്പര്‍.
Discussion about this post