ഡല്‍ഹി: ബീഹാറിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ അധികാരക്കൊതിയാണു പ്രതിസന്ധിക്കു കാരണമെന്നും സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. കഴിഞ്ഞ 20 മാസങ്ങളായി ബിഹാറില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുകയാണ്. ഇതു വികസനത്തെ പത്തുവര്‍ഷം പിന്നോട്ടടിച്ചു.ബീഹാര്‍ ഇപ്പോള്‍ ഭരണസ്തംഭനത്തിലാണ്. നിതീഷിന്റെ അജണ്ടകള്‍ നടപ്പാക്കാനായി സ്പീക്കര്‍ പദവി ദുരുപയോഗം ചെയ്തു. തെരഞ്ഞെടുപ്പു തോല്വിയെത്തുടര്ന്നാണു നിതീഷ് കുമാര്‍ രാജിവച്ചത്. തുടര്‍ന്നു വന്ന ജിതന്‍ റാം മാഞ്ചി കൂടുതല്‍ മികച്ച ഭരണം കാഴ്ചവച്ചതാണു നിതീഷിനെ ചൊടിപ്പിച്ചതെന്നും മോദി ആരോപിച്ചു. 20ന് നിയമസഭ കൂടുമ്പോള്‍ മാഞ്ചിക്ക് അംഗബലം കാണിക്കാന്‍ സാധിക്കുമെന്നും സുശീല്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post