ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സുപ്രീം കോടതിയെ സമീപിക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസിലെ ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്.
തങ്ങള്‍ക്കെതിരെയുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ മുന്‍വിധിയോടു കൂടിയുള്ളതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതിനിടെ, തന്റെ വാദം കേള്‍ക്കാതെ സോണിയയ്കും രാഹുലിനും അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാന്‍ അനുമതി തേടിക്കൊണ്ട് പരാതിക്കാരനായ ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി സുപ്രീം കോടതിക്കു കേവിയറ്റ് സമര്‍പ്പിച്ചു.
കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യം സ്വാമി നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആരോപണം.
Discussion about this post