പാക്കിസ്ഥാനിലെ മദ്രസകള്‍ കള്ളപ്പണമുപയോഗിച്ച് ജിഹാദി ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ചില അമേരിക്കന്‍ വിദഗ്ദ്ധരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
കച്ചവടങ്ങളുടെ മറവിലാണ് കള്ളപ്പണമിടപാട് നടക്കുന്നത്. കച്ചവടത്തിലൂടെയുള്ള കള്ളപ്പണമിടപാടുകള്‍ തീവ്രവാദ ബന്ധമുള്ളതാണെന്ന് മുന്‍ യു.എസ് ഇന്റിലിജെന്‍സ് ഓഫീസര്‍ ജോണ്‍ കസ്സാര പറയുന്നു. അതിനുദാഹരമായി ഒരു പാക്ക് മദ്രസയെയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇവര്‍ക്ക് വിദേശത്ത് നിന്ന് വലിയ തരത്തില്‍ സാമ്പത്തിക സഹായം ലഭിച്ചെന്നും അദ്ദേഹം പറയുന്നു.
മൃഗത്തൊലി ഉപയോഗിച്ചായിരുന്നു ഇവരുടെ സെഡ് ബിസിനസ്. വിദേശ ഫണ്ടിന്റെ ആധിക്യം മറച്ചുവെയ്ക്കാന്‍ മൃഗത്തൊലികള് വിദേശ ഉപയോക്താക്കള്‍ക്ക് വില്‍ക്കുന്നത്് ഉയര്‍ന്ന വിലയ്ക്കാണെന്നാണ് മദ്രസ്സയുടെ അവകാശവാദം. ഇത് തീവ്രവാദികള്‍ക്ക് പണം കൈമാറുന്നത് എളുപ്പമാകാന്‍ സഹായിച്ചു- കസ്സാര പറയുന്നു.
ലോക ബാങ്കും ഐ.എം.എഫ് കണക്കുകളും പ്രകാരം അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ട പണം ഒരു ട്രില്ല്യണ്‍ യു.എസ് ഡോളറില്‍ കൂടുതല്‍ ആയിരിക്കും.
Discussion about this post