പത്തനംതിട്ട: ജയ്ഹിന്ദ് ചാനലിനു വേണ്ടി ഷാര്‍ജ പോലിസുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കരാറില്‍ ഒപ്പിട്ടതായി ആക്ഷേപം. ഷാര്‍ജ പോലീസിന്റെ നയങ്ങള്‍ ജയ്ഹിന്ദ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യാമെന്ന് സമ്മതിക്കുന്ന കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്ത മംഗളം പത്രമാണ് പുറത്ത് വിട്ടത്. ഷാര്‍ജ പോലീസിന്റെ ബോധവത്കരണ പരിപാടികളും നയങ്ങളും പരിഷ്കാരങ്ങളും സംപ്രേഷണം ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായമാണ് ഷാര്ജ് അധികൃതര്‍ നല്‍കുക
കഴിഞ്ഞ ദിവസം ഷാര്‍ജ സന്ദര്‍ശിച്ച ചെന്നിത്തല പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുമൈദ് അല്‍ ഹുദൈദിയുമായി കരാറില്‍ ഏര്‍പ്പെട്ട് ധാരണാ പത്രം കൈമാറിയതായി റിപ്പോര്‍ട്ട് പറയുന്നു. വന്‍ സാമ്പത്തിക സഹായം കോണ്‍ഗ്രസിന്റെ ജയ്ഹിന്ദ് ചാനലിന് ഷാര്‍ജ പോലീസില്‍ നിന്ന് ലഭിക്കുമെന്നാണറിയുന്നത്.
അതേസമയം സംസ്ഥാന മന്ത്രിമാര്‍ സര്‍ക്കാരിതര കരാറില്‍ നിന്നും ഒഴിഞ്ഞു നില്ക്കണമെന്നു ഭരണഘടന നിര്‍ദേശം ഇതുവഴി ആഭ്യന്തര മന്ത്രി ലംഘിച്ചുവെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങളിലെ ഏജന്‍സികളുമായി ധാരണപത്രം ഒപ്പിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങളും ചട്ടങ്ങളും അനുവദിക്കുന്നില്ല.
മന്ത്രിമാര്‍ വിദേശ യാത്ര നടത്തുമ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശം അനുസരിച്ചേ ചടങ്ങുകളില്‍ സംബന്ധിക്കാന്‍ പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്. രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ചാനലിനു മറ്റു രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങളുമായോ പോലീസുമായോ കരാറില്‍ ഏര്‍പ്പെടാന്‍ അനുമതിയില്ല എന്ന ചട്ടവും ചെന്നിതത്ല ലംഘിച്ചുവെന്നും ആക്ഷേപമുണ്ട്. ഷാര്‍ജ പോലീസുമായിട്ടുള്ള കരാറിനു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതി ഇല്ലെന്നും അറിയുന്നു.
Discussion about this post