തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്കാന് എല്‍.ഡി.എഫ് ഇന്ന് യോഗം ചേരും. നിയമപരമായ മാര്‍ഗങ്ങളും നിയമസഭയ്ക്ക് പുറത്തെ പ്രക്ഷോഭങ്ങളെക്കുറിച്ചുമായിരിക്കും യോഗം ചര്‍ച്ച ചെയ്യുക. എന്നാല്‍ നിയമസഭ തുടങ്ങുന്ന മാര്‍ച്ച് ആറിന് തന്നെ സഭയ്ക്കകത്തെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണു പ്രതിപക്ഷ തീരുമാനം.
മാണി ബജറ്റവതരിപ്പിച്ചാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സമരത്തിന്റെ രൂപം സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ധാരണയുണ്ടാകും. എന്തു തരം പ്രക്ഷോഭമാണ് വേണ്ടതെന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും.
Discussion about this post