പനജി: ഗോവയില്‍ നിന്നും അറസ്റ്റിലായ സമീര്‍ സര്‍ദാന രാജ്യത്ത് സ്ഫോടന പരമ്പരകള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ഇതുസംബന്ധിച്ച് എഴുതിയ ഇ-മെയില്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പില്‍ നിന്നും ഭീകരവാദ വിരുദ്ധ വിഭാഗത്തിന് ലഭിച്ചതായി ഗോവ ഡിജിപി ടി.എന്‍. മോഹന്‍ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ മേജര്‍ ജനറലിന്റെ മകനാണ് സമീര്‍.
രാജ്യത്ത് നടത്താന്‍ പദ്ധതിയിട്ടിരുന്ന സ്ഫോടനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ളതാണ് ഇ-മെയില്‍. ഇത് ലഭിച്ചത് ആര്‍ക്കാണെന്നു കണ്ടെത്താനായിട്ടില്ല. ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും മോഹന്‍ പറഞ്ഞു. എന്നാല്‍ കത്ത് എഴുതിയത് താനാണെന്ന കാര്യം സമീര്‍ നിഷേധിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് ഇതിനു മുന്‍പ് നടന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സര്‍ദാനയ്ക്ക് ലഭിച്ചിരുന്നതായി മറ്റൊരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സമീര്‍ മുംബൈ, പുണെ, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി തവണ പോയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിവധി ഫോണുകളും പാസ്പോര്‍ട്ടുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ പാസ്പോര്ട്ടുകള് ഉപയോഗിച്ച് നിരവധി വിദേശ രാജ്യങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ പധാന സ്ഥലങ്ങളുടെ ഭൂപടവും ഇയാളുടെ ലാപ്ടോപ്പില്‍ നിന്നും കണ്ടെടുത്തു. സ്ഫോടനവസ്തുക്കള്‍ നിര്മിക്കുന്നതെങ്ങനെ എന്നുള്ളതിനെക്കുറിച്ചുള്ള ചില പ്രസിദ്ധീകരണങ്ങളും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. എന്തിനാണ് ഈ പ്രസിദ്ധീകരണങ്ങള്‍ ശേഖരിച്ചതെന്നതു സംബന്ധിച്ച് സമീര്‍ അന്വേഷണ സംഘത്തോട് വെളുപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഗോവയിലെ വാസ്കോ റയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Discussion about this post