ഇലക്ട്രിക് വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിഡ ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. വിഡ V1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ രണ്ട് വേരിയന്റുകളിലാണ് എത്തുന്നത്.
ഹീറോ വിഡ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്, അടിസ്ഥാന വേരിയന്റ് ഹീറോ വിഡ V1 പ്ലസ് ആണ്, ഈ മോഡലിന് 1.45 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) വില. മറുവശത്ത്, ടോപ്പ്-സ്പെക്ക് ഹീറോ വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 1.59 ലക്ഷം രൂപയാണ് (എക്സ്ഷോറൂം) വില.
ഹീറോ വിഡ V1 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടർ ഫുൾ ചാർജിൽ 143 കിലോമീറ്റർ റേഞ്ച് നൽകുന്നു. മറുവശത്ത്, ഹീറോ വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 165 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.
വിഡ V1 ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ബാറ്ററി പാക്കിന്റെ സവിശേഷതകൾ ഹീറോ മോട്ടോകോർപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അത് നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളുന്നുവെന്നാണ് നേരത്തെ കമ്പനി തന്നെ പങ്കുവെച്ച ടീസർ ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വിഡ V1 പ്ലസ്, വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ 1.2 കി.മീ/മിനിറ്റ് വേഗതയിൽ അതിവേഗ ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു.ഹീറോ വിഡ ശ്രേണിയിലെ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഫാസ്റ്റ് ചാർജിംഗ് പോയിന്റുകളുടെ ഏഥർ ഗ്രിഡ് നെറ്റ്വർക്ക് ഉപയോഗിച്ച് ചാർജ് ചെയ്യാൻ കഴിയും. ഏഥർ ഗ്രിഡ് ഉപയോഗിച്ച്, പുതിയ ഹീറോ വിഡ V1 പ്ലസ്, ഹീറോ വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് വെറും 65 മിനിറ്റിനുള്ളിൽ ബാറ്ററി ശേഷിയുടെ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.
വെറും 3.4 സെക്കൻഡിനുള്ളിൽ ഹീറോ വിഡ V1 പ്ലസിന് നിശ്ചലാവസ്ഥയിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.മറുവശത്ത്, കൂടുതൽ പ്രീമിയം ഹീറോ വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് വെറും 3.2 സെക്കൻഡിൽ ഇതേ നേട്ടം കൈവരിക്കാൻ കഴിയും. വിഡ V1 പ്ലസ്, വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ വളരെ സുലഭമായ ‘ലിമ്പ് മോഡ്’ ഫംഗ്ഷൻ സ്പോർട് ചെയ്യുന്നു
ഹീറോ കമ്പനിയുടെ ഈ ഇലക്ട്രിക് സ്‌കൂട്ടറിൽ, ഒറ്റത്തവണ ചാർജ് ചെയ്താൽ 143 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന 3.44kWh ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. എന്നാൽ യഥാർത്ഥ റോഡ് റേഞ്ചിനെക്കുറിച്ച് നമ്മൾ പരിശോധിക്കുകയാണെങ്കിൽ, ഈ സ്‌കൂട്ടറിന് 100 കിലോമീറ്റർ വരെ സുഖകരമായി സഞ്ചരിക്കാൻ സാധിക്കും. ഒരു കിലോമീറ്ററിന് 0.18 പൈസയാണ് ഈ സ്‌കൂട്ടറിന്റെ നടത്തിപ്പ് ചെലവ് എന്ന് കമ്പനി അവകാശപ്പെടുന്നു. അതനുസരിച്ച് നോക്കിയാൽ 100 കിലോമീറ്റർ ദൂരം വെറും 18 രൂപയ്ക്ക് നിങ്ങൾ പിന്നിടാൻ സാധിക്കും.
ഒരിക്കൽ പൂർണ്ണമായി ചാർജ് ചെയ്താൽ, ഹീറോ വിഡ V1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറിന് 165 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കും. ഈ സ്‌കൂട്ടറിന് 3.4kWh ബാറ്ററിയുണ്ട്. ഈ സ്‌കൂട്ടർ വെറും 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 40 വരെ വേഗം എടുക്കുന്നു. ഈ സ്‌കൂട്ടറിന്റെ യഥാർത്ഥ റോഡ് ഡ്രൈവിംഗ് റേഞ്ചിക്കുറിച്ച് പറയുകയാണെങ്കിൽ, ഈ സ്‌കൂട്ടറിന് ഒറ്റ ചാർജ്ജിൽ 110 കിലോമീറ്റർ വരെ ദൂരം സുഖകരമായി സഞ്ചരിക്കാനാകും എന്നാണ് റിപ്പോർട്ടുകൾ. കമ്പനി പറയുന്നതനുസരിച്ച്, ഒരു കിലോമീറ്ററിന് 0.18 പൈസ നിരക്കിൽ, 110 കിലോമീറ്റർ ദൂരത്തിന് നിങ്ങൾക്ക് 19.80 രൂപ മാത്രമേ ചെലവാകൂ.
Discussion about this post