ഷാംലി: ഉത്തര്‍പ്രദേശില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആകാശത്തേക്കുവച്ച വെടി ലക്ഷ്യം തെറ്റി കൊണ്ട് ഒമ്പതു വയസുകാരന് മരിച്ചു. സംസ്ഥാനത്തെ ഷാംലി ജില്ലയിലാണ് സംഭവം നടന്നത്. സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ വെടിവയ്ക്കുമ്പോള്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു. അരമണിക്കൂറോളമാണ് വെടിവച്ചത്.
ഇതിനിടെ അമ്മയ്ക്കൊപ്പം ഓട്ടോറിക്ഷയില്‍ യാത്രചെയ്യുകയായിരുന്ന ഹര്‍ഷ് എന്ന കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു. നെഞ്ചിന് വെടിയേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.
തോക്കുമായി റോഡിലൂടെ നടക്കുകയും വെടിയുതിര്‍ക്കുകയും കയ്യടിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന എസ്പി പ്രവര്‍ത്തകരുടെ വിഡിയോയും പുറത്തായി.
https://youtu.be/0I-iMzj8wxw
Discussion about this post