തിരുവനന്തപുരം: വിജിലന്‍സ് എസ്.പി സുകേശനെതിരായ അന്വേഷണത്തിന് അടിസ്ഥാനമായ ബിജു രമേശിന്റെ ശബ്ദരേഖ പുറത്തായി. ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കാമെന്ന് എല്‍.ഡി.എഫ് ഉറപ്പ് നല്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവരാണ് ഉറപ്പ് നല്‍കിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സമ്മതിച്ചാല്‍ സര്‍ക്കാറിനെ താഴെ ഇടാമെന്നും ബിജു രമേശ് ശബ്ദരേഖയില്‍ പറയുന്നുണ്ട്.സുകേശന് സര്‍ക്കാറിന് എതിരാണെന്ന് ബിജു പറയുന്നു. മാധ്യമങ്ങളോട് നാല് മന്ത്രിമാരുടെ പേര് പറയാന്‍ സുകേശന് പറഞ്ഞു.
ഈ സി.ഡി.യുടെ അടിസ്ഥാനത്തിലാണ് എസ്.പി സുകേശനെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
Discussion about this post