കൊച്ചി: മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് സര്‍ക്കാര# എഡിറ്റ് ചെയ്ത ശബ്ദരേഖയെന്ന് ബാറുടമ ബിജു രമേശ്. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ശബ്ദരേഖ മുഴുവന്‍ പുറത്ത് വിടണമെന്നും ബിജു വെല്ലുവിളിച്ചു.
ഉപദ്രവിക്കരുതെന്ന് രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി കെ. ബാബുവിന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഒരു മന്ത്രിയാണെന്നും ബിജുരമേശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കൂടുതല്‍ ദ്രോഹിച്ചാല്‍ മന്ത്രിയുടെ പേരു വെളിപ്പെടുത്തുമെന്നും ബിജു രമേശ് പറഞ്ഞു. ഇനിയും ദ്രോഹിച്ചാല്‍ മന്ത്രിമാരുടെ വടക്കേ ഇന്ത്യയിലുള്ള നിക്ഷേപങ്ങളെക്കുറിച്ച് വെളിപ്പെടുത്തും. താനും സുകേശനുമായി ഗൂഢാലോചന നടത്തിയിട്ടില്ല. പണം വാങ്ങിയ മറ്റുമന്ത്രിമാരുടെ പേരുകളും വെളിപ്പെടുത്താമെന്ന് താന്‍ സുകേശനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു സുകേശന് പറഞ്ഞത്. വേണമെങ്കില്‍ മാധ്യമങ്ങളോട് പറയാമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ്. 300 പേര് ചേര്‍ന്നാണോ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നത്. എപ്പോള്‍ അറസ്റ്റ് ചെയ്താലും നല്‍കാനുള്ള തെളിവുകള്‍ കൈവശമുണ്ട്. തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് അവരുടെ നാശത്തിനാമെന്നും ബിജു രമേശ് മുന്നറിയിപ്പ് നല്കി. ഭരണപക്ഷത്തിനെതിരെയുള്ള ആരോപണം തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ തെളിയിച്ചോ എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞതെന്നും ബിജു പറഞ്ഞു.
Discussion about this post