ലക്‌നൗ: ഇഷ്ട ഭക്ഷണം പാചകം ചെയ്തു നൽകാത്തതിന്റെ പേരിൽ രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ തല്ലിക്കൊന്ന് ആൺസുഹൃത്ത്. ഉത്തർ പ്രദേശിലെ ചിത്രകൂട് ജില്ലയിലെ വിദ്യാ നഗറിലാണ് ദാരുണ സംഭവം നടന്നത്. പ്രതിയായ വിജയ് റായ്ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ സുഹൃത്തായ സപ്ന റയ്ക്ക്വാർ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒന്നരവർഷമായി ഇരുവരും വിദ്യാ നഗറിലുള്ള വീട്ടിൽ ഒന്നിച്ചായിരുന്നു താമസം.
കൊല്ലപ്പെട്ട സപ്ന പത്ത് വർഷം മുൻപ് രൂപ് ലാൽ എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തിൽ സപ്നയ്ക്ക് രണ്ട് കുട്ടികളുണ്ട്. പിന്നീട് ഈ ബന്ധം ഉപേക്ഷിച്ച ഇവർ ആദ്യ ഭർത്താവിനെതിരെ കേസ് കൊടുത്തപ്പോൾ അതിൽ യുവതിയെ സഹായിച്ചത് വിജയ് റായ്ദാസായിിരുന്നു. ഈ അവസരത്തിലാണ് ഇരുവരും കൂടുതൽ അടുക്കുന്നതും പ്രണയത്തിലാകുന്നതും.
Discussion about this post