തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കേരളാകോണ്‍ഗ്രസ് കടുത്ത നിലപാട് എടുക്കുന്നു. കേസില്‍ ബാറുടമ ബിജു രമേശിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വിജിലന്‍സ് എസ്.പി. ആര് സുകേശനെതിരായ അന്വേഷണം എത്രയും വേഗം പുര്‍ത്തിയാക്കണമെന്നും കേരള കോണ്‍ഗ്രസ് മന്ത്രിമാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ബാര്‍ കോഴക്കേസില്‍ മന്ത്രിമാരെ കുടുക്കാന്‍ ശ്രമിച്ചതിന് പുറമേ മുകെ.എം മാണിക്കെതിരെ വ്യാജ തെളിവുണ്ടാക്കാനും എസ്.പി ആര് സുകേശന് ശ്രമിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് കടുത്ത നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുഡിഎഫില്‍ കുഞ്ഞാലിക്കുട്ടിയെ നൂറ് ശതമാനം വിശ്വസിക്കാന്‍ കഴിയുമെന്ന് ലീഗ് പരിപാടിയില്‍ കെ എം മാണി പറഞ്ഞിരുന്നു. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസിന്റെ അതൃപ്തി മറ നീക്കിവരികയാണ്.
Discussion about this post