ആം ആദ്മി പാര്‍ട്ടി മന്ത്രിയ്ക്ക് വേണ്ടി ഉദ്യോഗസ്ഥന് 30 ലക്ഷം രൂപ കോഴ ആവശ്യപ്പെടുന്ന ഒളിക്യാമറാദൃശ്യങ്ങള്‍ പുറത്തായി. ഡല്‍ഹിയിലെ ഭക്ഷ്യ മന്ത്രി ഇമ്രാന് ഹുസൈന്റെ സ്റ്റാഫാണ് വീട് പണിയുന്നതിന് ഖാസിം എന്നയാളില്‍ നിന്ന് കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
മന്ത്രിയുടെ സഹായി ഹമ്മദും ഖാസിമും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയില്‍. ‘നേതാജി’ യോടൊപ്പം ജോലി ചെയ്യുന്നയാളാണ് എന്ന് പരിചയപ്പെടുത്തിയാണ് സംഭാഷണം. ഇമ്രാന് ഭായി ദേഷ്യത്തിലാണെന്ന് പറയുകയും ഖാസിമിനോട് ഇമ്രാമുമായി സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇമ്രാന് തിരഞ്ഞെടുപ്പില്‍ അഞ്ച് -ഏഴ് കോടിയോളം രൂപ മുടക്കിയിട്ടുണ്ട്. അദ്ദേഹത്തിനത് തിരിച്ച് കിട്ടണം. മന്ത്രിസ്ഥാനം കിട്ടുന്നതിനായി ഒരുപാട് പണം ചിലവാക്കിയെന്നെല്ലാം പറയുന്നുണ്ട്.
ഇത് സംബന്ധിച്ച് സംഭാഷണത്തിന്റെ രണ്ട് ഓഡിയോയും പുറത്തായിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് അജയ് മാക്കനാണ് ഇത് പുറത്ത് വിട്ടത്. ആദ്യത്തെ ഓഡിയോയില്‍ മന്ത്രിയുടെ സഹോദരനും ഖാസിമുമായുള്ള സംഭാഷണമാണ്. രണ്ടാമത്തെ ടേപ്പില്‍ ഖാസിമിന്റെ വീട് പണയുന്ന സമീറും മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു എഞ്ചിനീയറുമായുള്ള സംഭാഷണമാണ്.
സംഭാഷണത്തിന്റെ ശബ്ദരേഖ-
വീഡിയോ-
Discussion about this post