ടെൽ അവീവ്: ഹമാസിൻ്റെ ഒക്ടോബർ 7 ആക്രമണത്തിനു ശേഷം ഗാസ യുദ്ധത്തിൽ സജീവ പങ്കുവഹിച്ച ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ലെബനൻ പ്രദേശത്ത് വൻ തോതിലുള്ള ആക്രമണം അഴിച്ചു വിടുകയാണ് ഇസ്രായേൽ. എന്നാൽ ഇതിനിടയിൽ ലോകത്തെ മൊത്തം ഞെട്ടിച്ച ഒരു നീക്കവും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. തിങ്കളാഴ്ച ഇറാനികളെ അഭിസംബോധന ചെയ്ത നെതന്യാഹു അവരെ പേർഷ്യാക്കാർ എന്ന് വിളിക്കുകയും, നിങ്ങളെ എത്രയും പെട്ടെന്ന് സ്വാതന്ത്രമാക്കും എന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
ഇറാനിലെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച നെതന്യാഹു അവരെ “കുലീനരായ പേർഷ്യൻ ജനത” എന്ന് വിളിച്ചു. മിഡിൽ ഈസ്റ്റിനെ “അന്ധകാരത്തിലേക്ക്” മുക്കിയതിനും ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നിവയിൽ ഇറാനികൾക്കായി വേണ്ടത്ര ഒന്നും ചെയ്യാതിരിക്കുകയും ചെയ്തതിന് ഖമേനി ഭരണകൂടത്തെ അതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
“ഇറാൻ ഒടുവിൽ സ്വതന്ത്രമാകുമ്പോൾ – ആ നിമിഷം ആളുകൾ കരുതുന്നതിലും വളരെ വേഗത്തിൽ വരും – എല്ലാം വ്യത്യസ്തമായിരിക്കും” എന്നും നെതന്യാഹു അവകാശപ്പെട്ടു. എന്തായാലും ഇസ്രായേൽ ഇറങ്ങി തിരിച്ചിരിക്കുന്നത് ഒരു തൂത്തുവാരാൻ തന്നെ മനസ്സിൽ ഉദ്ദേശിച്ചിട്ടാണെന്ന കാര്യം വ്യക്തമായി എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിനെ ആക്രമിക്കാൻ ആണവായുധങ്ങൾ വരെ തയ്യാറാക്കി വച്ചിരുന്ന ഇറാൻ ഇപ്പോൾ സ്വന്തം നേതാവിന്റെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്.
Discussion about this post