വാഷിംഗ്ടൺ: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്നും പുറത്താക്കുന്നതിന് ആസൂത്രിതമായ ഗൂഢാലോചന നടന്നുവെന്ന് വെളിപ്പെടുത്തി ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ന്യൂയോര്‍ക്കില്‍ നടന്ന ക്ലിന്റണ് ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ വാര്‍ഷികയോഗത്തിലാണ് ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിന് പിന്നില്‍ നടന്ന ‘ഗൂഢാലോചന’യെക്കുറിച്ച് മുഹമ്മദ് യൂനുസ് വെളിപ്പെടുത്തല്‍ നടത്തിയത്. അതെ സമയം ഇതിനു പുറകിലുള്ളത് ആരാണെന്ന് ആർക്കും അറിയാൻ കഴിയില്ലെന്ന വീര വാദവും യൂനുസ് നടത്തി.
മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും നിലവിലെ പ്രസിഡന്റ് ജോ ബൈഡനും ചേര്‍ന്നാണ് മുഹമ്മദ് യൂനുസിനെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. ബംഗ്ലാദേശ് കലാപത്തിന് പുറകിൽ അമേരിക്കയാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയതിനെ തുടർന്ന് അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങൾ അവർക്ക് വിസ നിഷേധിച്ചതും ഈ ആരോപണങ്ങളെ ശക്തിപ്പെടുത്തി. ഇപ്പോൾ മുഹമ്മദ് യൂനുസ് അമേരിക്ക സന്ദർശിച്ചതോടെ ഈ വാദങ്ങൾക്ക് ഒന്ന് കൂടെ ഉറപ്പ് ലഭിച്ചിരിക്കുകയാണ്
Discussion about this post