ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ ബജാജ് ഫിനാൻസിൽ ഏരിയ മാനേജരായി ജോലി ചെയ്തിരുന്ന 42 കാരൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ രണ്ട് മാസമായി തൻ്റെ ടാർഗറ്റ് പൂർത്തിയാക്കാൻ ജോലിസ്ഥലത്തെ സീനിയർമാർ നിരന്തരം സമ്മർദ്ദം ചെലുത്തുകയാണെന്നും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തരുൺ സക്സേന ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.
ഇന്ന് രാവിലെ വീട്ടുജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് തരുണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും രണ്ട് മക്കളെയും ഇയാൾ മറ്റൊരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ടാർഗറ്റ് പൂർത്തീകരിക്കാൻ കമ്പനി അധികൃതർ തരുണിനുമേൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു
. ടാർഗെറ്റ് നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ ശമ്പളം വെട്ടിക്കുറച്ചു. ഇന്ന് രാവിലെ 6:00 മണിയോടെ, ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈഭവ് സക്സേനയും പ്രഭാകർ മിശ്രയും അദ്ദേഹവുമായി ഒരു കോൺഫറൻസ് നടത്തുകയും അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് തരുൺ സക്സേന ആത്മഹത്യ ചെയ്തത് ,അദ്ദേഹത്തിന്റെ ബന്ധു ഗൗരവ് സക്സേന ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post