കൊച്ചി:ആര് എല്‍വി കോളേജിലെ ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട കോളേജിലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ദളിത് പീഡന വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ മഹിളാ ധര്‍ണ്ണ സംഘടിപ്പിച്ചു.
തൃപ്പൂണിത്തുറയില്‍ നടന്ന പ്രതിഷേധം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി ശശികലടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ബിഎംഎസ് സംസ്ഥാന സെക്രട്ടറി ടി.പി സിന്ധുമോള്‍,ഡോ:സി.പി താര,സരള പണിക്കര്‍,ഉഷാ വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
ദളിത് പീഡന വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നാളെ തൃപ്പൂണിത്തുറ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ചു സംഘടിപ്പിച്ചിട്ടുണ്ട്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.
Discussion about this post