കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. അരോളി ആസാദ് കോളനിയില്‍ സുജിത്താണ് (27) മരിച്ചത്. അക്രമം തടയാനെത്തിയ മാതാപിതാക്കള്‍ക്കും സഹോദരനും പരുക്കേറ്റു.
സംഭവത്തില്‍ എട്ട് സി.പി.എം പ്രവര്‍ത്തകരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് പത്തോളം പേരടങ്ങുന്ന സംഘം ആയുധങ്ങളുമായി സുജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അരോളിയിലും പരിസരത്തും വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്. അതേസമയം, സി.പി.എം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലിന്റെ വീടിനു നേരെ പുലര്‍ച്ചെ ആക്രമണമുണ്ടായി.
Discussion about this post