കണ്ണൂര്‍: നിയമസഭാ തിരെഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. അങ്കത്തട്ടിലേക്ക് ഇറങ്ങാന്‍ ഒരുക്കമാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും കെ സുധാകരന് വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിത്വത്തിലും അബ്ദുള്ളക്കുട്ടിയെ മാറ്റുന്നതിലും പാര്‍ട്ടി തീരുമാനമെടുക്കും. പോരായ്മകള്‍ കൊണ്ടല്ല അബ്ദുള്ളക്കുട്ടിയെ മാറ്റാന്‍ ഉദ്ദേശിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നാല്‍ അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും തീരുമാനമെടുക്കും.
പി. ജയരാജന്റെ വിഷയം ഉയര്‍ത്തിപ്പിടിച്ചായിരിക്കും യുഡിഎഫ് പ്രചാരണത്തിന് ഇറങ്ങുക. ബിജെപിക്ക് കണ്ണൂര്‍ ജില്ലയില്‍ നേട്ടം കൊയ്യാന്‍ കഴിയില്ലെന്നും കെ സുധാകരന് പറഞ്ഞു.
കോര്പ്പറേഷന് ഭരണം പിടിച്ചെടുത്തതിന്റെ പിന്‍ബലത്തില്‍ കണ്ണൂര്‍ മണ്ഡലം തൊട്ടുകളിക്കാന്‍ ഇടതുപക്ഷം നോക്കേണ്ട. ആ വെള്ളം മാറ്റിവെക്കുന്നതാണ് നല്ലത്. സിപിഎം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ജില്ലയിലെ 5 സീറ്റുകള്‍ യുഡിഎഫ് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post