ഫാന്‍സ് അസോസിയേഷന് സംഘടനയില്ലാത്ത നടനാണ് ഫഹദ് ഫാസില്‍. എന്തുകൊണ്ട് ഫാന്‍സ് അസോസിയേഷന് ഇല്ല എന്ന ചോദ്യത്തിന് ഫഹദിന്റെ മറുപടി പിള്ളേര് പഠിക്കട്ടെ എന്നാണ്. ഒരു ചാനല്‍ പരിപാടിയ്ക്കിടെ അവതാരകന്റെ ചോദ്യത്തിനാണ് ഫഹദിന്റെ മറുപടി.
ചെറുപ്പക്കാരെ സംബന്ധിച്ച് ഇരുപതിനും മുപ്പതിനും ഇടയിലുള്ള പ്രായത്തിലാണ് അവരുടെ ഭാവി സുരക്ഷിതമാക്കേണ്ടത്. അതുകൊണ്ടുതന്നെ തനിക്കുവേണ്ടി ഒരു അസോസിയേഷനുമായി ചെറുപ്പക്കാര്‍ ഇറങ്ങേണ്ടതില്ല. അസോസിയേഷന് സിനിമയ്ക്കാണ് വേണ്ടത്. നടന് ഒരു അസോസിയേഷന്റെ ആവശ്യം ഉള്ളതായിട്ട് തോന്നിയിട്ടില്ലെന്നും ഫഹദ് വ്യക്തമാക്കി.
ഫാന്‍സ് അസോസിയേഷനുകള്‍ ബുദ്ധിപരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന നടന്മാര് ചെയ്യട്ടെ, തനിക്ക് അത് ബുദ്ധിപരമായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഫഹദ് തുറന്ന് പറഞ്ഞു.
Discussion about this post