തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഇടതുപക്ഷം ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബിജെപിയുമായി പരസ്യമായും മറ്റു പാര്‍ട്ടികളുമായി രഹസ്യമായും ബിഡിജെഎസ് ചര്‍ച്ച നടത്തിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഇന്നലെ പറഞ്ഞിരുന്നു.
വെള്ളാപ്പള്ളിയുമായി കൂട്ടുചേരേണ്ട സാഹചര്യം നിലവിലില്ല. വെള്ളാപ്പള്ളിയുടേത് അവസരവാദനിലപാടാണെന്നും കോടിയേരി ആരോപിച്ചു. ആരുമായാണ് ചര്‍ച്ച നടത്തിയതെന്ന് പുറത്തുവന്നശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചു.
രഹസ്യമായി നടത്തിയ ചര്‍ച്ചയിലെ വിവരങ്ങള്‍ പുറത്തു പറയില്ല. നിലവില്‍ ബിഡിജെഎസ് ഒരു മുന്നണിയുടെയും ഭാഗമല്ല. തിരഞ്ഞെടുപ്പില്‍ ചില അടവുനയങ്ങളാണു പരീക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതു സംബന്ധിച്ചു 19നു ചേരുന്ന യോഗം തീരുമാനമെടുക്കും.
എല്‍ഡിഎഫിലും യുഡിഎഫിലും ഞങ്ങളുടെ ആശയങ്ങളുമായി സഹകരിക്കുന്നവര്‍ ഉണ്ട്. സാമൂഹികനീതി നല്കുന്നതില് അസമത്വമുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തുറന്നു പറഞ്ഞു. അതിനുള്ള ആര്‍ജവം അദ്ദേഹം കാണിച്ചതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞിരുന്നു.
Discussion about this post