ഡല്‍ഹി : ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക്കിസ്ഥാന് ബോട്ട് തങ്ങളാണ് തകര്‍ത്തെന്ന അവകാശ വാദം ഗാന്ധിനഗര്‍ തീരസേന തിരുത്തി. പാക്ക് ബോട്ട് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് തീരസേന പിന്നീട് വ്യക്തമാക്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക്കിസ്ഥാന് ബോട്ട് കത്തിച്ചതാണെന്ന കോസ്റ്റ് ഗാര്‍ഡ് ഡിഐജി ബി.കെ ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് സംഭവം നിഷേധിച്ച് തീരസേന രംഗത്തുവന്നിരിക്കുന്നത്. ഭീകരര്‍ ബോട്ട് കത്തിക്കുകയായിരുന്നുവെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ വാദം ആവര്‍ത്തിക്കുകയാണ് ഡിഐജിയുടെ വെളിപ്പെടുത്തല്‍ തള്ളിക്കൊണ്ട് തീരസേന ചെയ്തിരിക്കുന്നത്. മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ബോട്ട് കത്തിക്കാന്‍ ഉത്തരവിടുകയായിരുന്നെന്നാണ് ലൊഷാലി വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 31 നാണ് ഗുജറാത്ത് തീരത്ത് പാക്കിസ്ഥാന്റെ മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്.ബോട്ടില്‍ നാല് അജ്ഞാതര്‍ ഉണ്ടയിരുന്നു.ഇന്ത്യന്‍ തീരം ലക്ഷ്യം വെച്ച് കുതിച്ച ബോട്ടിനെ നാവികസേന പിന്തുര്‍ന്നപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ സ്വയം സ്ഫോടനം നടത്തുകയായിരുന്നുവെന്നാണ് അന്ന് റിപ്പോര്‍ട്ട് പുറത്തു വന്നത്.സംഭവം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
Discussion about this post