വീട്ടിൽ കടന്ന് കയറി എക്‌സൈസ് ഉദ്യോഗസ്ഥർ; അടി വസ്ത്രത്തിൽ റോഡിലിട്ട് തല്ലി ; മനംനൊന്ത് ആത്മഹത്യ ചെയ്ത് യുവാവ്

Published by
Brave India Desk

പത്തനംതിട്ട : എക്‌സൈസ് ഉദ്യോഗസ്ഥർ മർദിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്‌തെന്ന് പരാതി. പത്തനംതിട്ട പഴകുളം സ്വദേശി വിഷ്ണുവാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ എത്തിയ എക്‌സൈസ് സംഘം അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദിച്ചുവെന്ന് അമ്മയും ബന്ധുക്കളും ആരോപിച്ചു.

കഞ്ചാവ് കേസിലൊന്നും താനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും അമ്മയോട് മകൻ പറഞ്ഞിരുന്നുവെന്നും , എനിക്ക് നാണകേടായി വേല്യമ്മേ… ഞാൻ ഇനി എങ്ങനെ പുറത്ത് ഇറങ്ങി നടക്കും …… ഞാൻ കെട്ടിതൂങ്ങി മരിക്കും… എന്ന് വിഷ്ണു പറഞ്ഞു എന്ന് കുടുംബം പറഞ്ഞു.

അവൻ നാണകേട് കൊണ്ട് ചെയ്തതാണ്. അല്ലാതെ അവൻ ഇങ്ങനെ ചെയ്യില്ല . കിടക്കയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് അടിവസ്ത്രത്തിൽ നിർത്തിയാണ് മർദിച്ചത് എന്ന് വല്യമ്മ പുഷ്പ പറഞ്ഞു.

എക്‌സൈസ് ഉപദ്രവിച്ചു എന്ന് പരാതി പെട്ടിരുന്നു. എന്നാൽ പോലീസ് അവഗണിച്ചെന്ന് അയൽവാസി സുരേഷ്പറഞ്ഞു. അതേസമയം വിഷ്ണുവിനെ മർദിച്ചിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് എക്‌സൈസ് സഘം കൂട്ടിച്ചേർത്തു. വിഷ്ണുവിന്റെ അയൽവാസിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. അതിനെ കുറിച്ച് ചോദിക്കാൻ മാത്രമാണ് വിഷ്ണുവിന്റെ അടുത്ത് എത്തിയത് എന്നും ഉദ്യോഗസ്ഥർ  പറഞ്ഞു.

Share
Leave a Comment

Recent News