മെക്സിക്കോ: തന്നെ വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്കെതിരെ യുഎസ് പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. ഐ.എസ് ഭീകരര്‍ റോം ആക്രമിയ്ക്കാന്‍ വരുമ്പോള്‍ താന്‍ യു.എസ് പ്രസിഡന്റായാല്‍ മതിയെന്നായിരിക്കും പോപ്പ് ആഗ്രഹിയ്ക്കുക. കാരണം താന്‍ പ്രസിഡന്റായാല്‍ ഐ.എസ് ആക്രണം നടത്തില്ല- ട്രംപ് പറഞ്ഞു.
അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് മാര്‍പ്പാപ്പ രംഗത്ത് വന്നത്. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു. മെക്സിക്കയില്‍ നിന്ന് റോമിലേക്കുള്ള യാത്രയിലാണ് മാര്‍പ്പായുടെ പ്രസ്താവന.
മാര്‍പ്പാപ്പയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമായെന്ന് ് പ്രതികരിച്ച ട്രംപ് വത്തിക്കാനില്‍ ഐ.എസ് ഭീകരാക്രമണം ഉണ്ടാകാതിരിക്കാന്‍ താന്‍ യുഎസ് പ്രസിഡന്റാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു.
മെക്സിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ മതില്കെട്ടണമെന്നും ആത്മാഭിമാനമുള്ള ക്രിസ്ത്യാനിയാണ് താനെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, മനുഷ്യര്‍ക്കിടയില്‍ പാലം പണിയാതെ മതിലുകെട്ടാനാണ് പലരും ശ്രമിക്കുന്നതെന്നും ഇവര്‍ ക്രിസ്ത്യാനികളല്ലെന്നുമാണ് മാര്‍പ്പാപ്പ പറഞ്ഞത്. അഭയാര്‍ഥികളോട് മനുഷ്യത്വ പരമായ സമീപനം അമേരിക്ക സ്വീകരിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.
Discussion about this post