എറണാകുളം: സിനിമയിൽ അഭിനയിക്കുന്നതിന് നടി സായ്പല്ലവിയ്ക്കുള്ള നിബന്ധനകൾ അടുത്തിടെ മാദ്ധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. ഇൻഡിമേറ്റ് സീനുകളിൽ അഭിനയിക്കുകയില്ല, തിരക്കഥയ മുഴുവനായി വായിക്കണം എന്നിങ്ങനെ പോകുന്നു നിബന്ധനകൾ. ഇതറിഞ്ഞ ആരാധകർ നടിയെ പ്രശംസിച്ച് കൂട്ടമായി എത്തി. ഇപ്പോഴിതാ സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സായ്പല്ലവി.
ഗ്ലാമറിനുള്ള വ്യക്തി മാത്രമായി ആളുകൾ തന്നെ കാണരുത് എന്നാണ് ആഗ്രഹം എന്ന് നടി പറയുന്നു. ഇതേ തുടർന്നാണ് ഗ്ലാമർ വേഷങ്ങൾ ഒഴിവാക്കുന്നത്. പൊതുജനങ്ങൾ തന്നെ കഴിവിന്റെ പേരിൽ കാണണം വിലയിരുത്തണം. ശരീരം കാണാൻ നടക്കുന്ന മറ്റൊരു കൂട്ടം പ്രേഷകരെ തൃപ്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അങ്ങിനെ പ്രേഷകർ ആരും തന്നെ കാണേണ്ട. അത്തരം ദൃഷ്ടികൾ തന്നിൽ പതിയണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും നടി പറഞ്ഞു.
ജോർജിയയിൽ മെഡിസിന് പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കാനായി അവസരം ലഭിക്കുന്നത്. പ്രേമം സിനിമയിലേക്ക് അൽഫോൺസ് പുത്രൻ വിളിച്ചപ്പോൾ യഥാർത്ഥത്തിൽ ഞെട്ടിപ്പോയി. അതൊരു തട്ടിപ്പ് കോളാണെന്ന് ആയിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് യഥാർത്ഥത്തിൽ തന്നെ സിനിമയിലേക്ക് വിളിച്ചതാണെന്ന് വ്യക്തമായി. ഇതോടെ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
സായ്പല്ലവിയുടെ പുതിയ ചിത്രം അമരൻ ഈ മാസം 31 ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി ഒരു മാദ്ധ്യമം സംഘടിപ്പിച്ച അഭിമുഖത്തിൽ ആയിരുന്നു താരം ഗ്ലാമർവേഷങ്ങളിൽ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയത്. ഗ്ലാമർ വേഷങ്ങളോട് നോ പറയുന്നത് സിനിമയിലെ അവസരങ്ങൾ കുറയുന്നതിന് കാരണം ആകുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു താരത്തിന്റെ പ്രതികരണം.
Discussion about this post