മലപ്പുറം : യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പോക്‌സോ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മഞ്ചേരി പോക്‌സോ കോടതിയുടേതാണ് ശിക്ഷ. 6 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആനക്കയം സ്വദേശി ജയചന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്.
തടവ് ശിക്ഷയ്ക്ക് പുറമേ 4,37,000 രൂപ പിഴയും അടയ്ക്കണം. 2021 ഫെബ്രുവരി 11 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ കൂട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. കുട്ടി പറഞ്ഞ് വിവരമറിഞ്ഞ അമ്മ നൽകിയ പരാതിയിലാണ് മഞ്ചേരി പോലീസ് കേസെടുത്തതും ജയചന്ദ്രനെ അറസ്റ്റ് ചെയ്തതും.
Discussion about this post