മുംബൈ: ജസ്റ്റിസ് ലോധ കമ്മറ്റി റിപ്പോര്‍ട്ട് ബി.സി.സി.ഐയുടെ അടിത്തറയിളക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) അധ്യക്ഷന്‍ ടി.സി മാത്യു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ബിസിസിഐയെ തകര്‍ക്കും. ലോധ കമ്മറ്റി ശുപാര്‍ശകളെ ബി.സി.സി.ഐ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം ഒരു വാര്‍ത്ത ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
പരസ്യവരുമാനം ഇല്ലാതായാല്‍ ബോര്‍ഡ് ഉണ്ടാകില്ലെന്ന് ടി സി മാത്യൂ ചൂണ്ടിക്കാട്ടി. വാതുവയ്പ്പ് നിയമവിധേയമാക്കണം എന്ന നിര്‍ദേശം പ്രായോഗികമല്ല. വാതുവയ്പ്പ് നിയമവിധേയമാക്കിയാല്‍ അത് മാച്ച് ഫിക്സിംഗായി മാറും. ഏതാനും മാസങ്ങള്‍ കൊണ്ടുണ്ടാക്കിയ റിപ്പോര്‍ട്ട് ആഴ്ചകള്‍ക്കകം നടപ്പാക്കണം എന്നുപറയുന്നത് ശരിയല്ലെന്നും ടി സി മാത്യൂ പറഞ്ഞു.
മുംബൈയില്‍ ബി സി സി ഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം ബിസിസിഐയില്‍ അഴിച്ചുപണി നിര്‍ദേശിക്കുന്ന ജസ്റ്റിസ് ലോധ കമ്മിറ്റി ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ ബി സി സി ഐ പ്രത്യേക ജനറല്‍ ബോഡി യോഗം ഇന്ന് ചേരും. മാര്‍ച്ച് മൂന്നിനകം ശുപാര്ശകളിന്മേല് മറുപടിയറിയിക്കണമെന്ന സുപ്രീം കോടതിയുടെ കര്‍ശന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ യോഗം. ബി.സി.സി.ഐ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
Discussion about this post